---
title: "കൂത്താളിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "free-mega-medical-camp-koothali-mitra-clinic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393563/: free-mega-medical-camp-koothali-mitra-clinic"
published_at: "2026-11-28T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a8ac4a0a52_kerala-vyapari-vyavasayi-samithi-district-conference-perambra.JPG"
keywords: ["Koothali", "Mega Medical Camp", "Mitra Clinic", "KMCT Medical College"]
---

# കൂത്താളിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി: **കൂത്താളിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മിത്ര ക്ലിനിക് & ഡയഗ്‌നോസ്റ്റിക് സെന്ററും കെഎംസിടി മെഡിക്കല്‍ കോളേജും സംയുക്തമായാണ് കൂത്താളി മിത്ര ക്ലിനിക്കില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**കൂത്താളി: **കൂത്താളിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മിത്ര ക്ലിനിക് & ഡയഗ്‌നോസ്റ്റിക് സെന്ററും കെഎംസിടി മെഡിക്കല്‍ കോളേജും സംയുക്തമായാണ് കൂത്താളി മിത്ര ക്ലിനിക്കില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രദേശവാസികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും വിവിധ രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തിയത്.

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റന്റ്‌റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി സത്യന്‍ അധ്യക്ഷത വഹിച്ചു. കെ.എംസിടി ഇഎന്‍ടി കണ്‍സള്‍ട്ടന്റ് ഡോ.രാഹുല്‍ മുഖ്യാതിഥിയായി. അരുണ്‍ മണമല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീധരന്‍ നന്ദിയും പറഞ്ഞു.

ഗൈനക്കോളജി, പീഡിയാട്രിക്‌സ്, അസ്ഥിരോഗ വിഭാഗം, ഇ.എന്‍.ടി, നേത്രരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ചര്‍മ്മരോഗ വിഭാഗം തുടങ്ങി ഏഴ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു.

ക്യാമ്പിന്റെ ഭാഗമായി രോഗികള്‍ക്ക് സൗജന്യ ഡോക്ടര്‍ പരിശോധനയും സൗജന്യ രജിസ്‌ട്രേഷനും, ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായവര്‍ക്ക് സൗജന്യ പ്രമേഹ പരിശോധനയും, രക്തസമ്മര്‍ദ്ദ പരിശോധനയും നല്‍കി.കൂടാതെ മരുന്നുകള്‍ക്കും ലബോറട്ടറി പരിശോധനകള്‍ക്കും പ്രത്യേക ഇളവുകളും മിത്ര ക്ലിനിക് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393563/: free-mega-medical-camp-koothali-mitra-clinic)